ഹരിത – എം.എസ്.എഫ്. വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ അഭിപ്രായഭിന്നത

ഹരിത – എം.എസ്.എഫ്. വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ അഭിപ്രായഭിന്നത. എം.എസ്.എഫ്. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന നിലപാടിലുറച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉറപ്പെന്ന് മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ. അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് നടക്കാനിരിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം നിർണായകമാണ്.
Read Also : എംഎസ്എഫില്‍ എതിര്‍പ്പ് ശക്തമാകുന്നു; ഹരിത നേതാക്കള്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും
എം.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റിനെതിരെയും എം.എസ്.എഫ്. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും വനിതാ കമ്മീഷനിൽ വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പരാതി പിൻവലിക്കണമെന്ന ആവശ്യത്തെ ഹരിത നേതാക്കൾ നിരാകരിച്ചതിനെ തുടർന്ന് പ്രശനം രൂക്ഷമാവുകയായിരുന്നു.
Story Highlight: Dispute in Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here