ഒളിമ്പിക്സ് ജേതാക്കളെ ആദരിച്ച് പ്രധാന മന്ത്രി

ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്‌ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി താരങ്ങളുമായി പങ്കുവെച്ചു. സ്‌പോര്‍ട്‌സിനെയും സ്‌പോര്‍ട്‌സ് താരങ്ങളെയും മറ്റെന്തിനെക്കാളും സ്‌നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിനും ഫെഡറേഷന്റെ താല്‍പര്യങ്ങള്‍ക്കും അതീതമായി കായിക താരങ്ങളെ പരിഗണിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഒരു രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. 2016ല്‍ തന്നെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഫലമാണ് എല്ലാവരിലും കണ്ടത്. മെഡല്‍ ഇല്ലെങ്കിലും അവര്‍ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം.അവരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here