Advertisement

ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ്; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

August 18, 2021
1 minute Read
travancore sugars spirit theft

തിരുവല്ല ട്രാലന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്. സ്പിരിറ്റ് മോഷണം ഉദ്യോഗസ്ഥരുടെ പങ്കോടെയാണെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ 20,386 ലിറ്റര്‍ സ്പിരിറ്റി വെട്ടിപ്പ് കേസിലെ ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം. പേഴ്‌സണല്‍ മാനേജര്‍ യു ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്ക് ഈ മാസം 11നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്നാണ് സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും മോഷണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവരുടെ വാദം.

എന്നാല്‍ കേസില്‍ നാലു മുതല്‍ ആറുവരെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സ്പിരിറ്റ് വെട്ടിപ്പ് നടന്നതെന്ന് പൊലീസ് തിരുവല്ല സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച പുളിക്കല്‍ സ്റ്റേഷനില്‍ ഹാജരായ ഉദ്യോഗസ്ഥര്‍ മോഷണത്തില്‍ പങ്കില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. റിമാന്‍ഡിലുള്ള പ്രതികള്‍ വെട്ടിപ്പ് നടത്തിയത് കമ്പനിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണെന്ന് മൊഴി നല്‍കി. ജാമ്യം ലഭിച്ച ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

Story Highlight: travancore sugars spirit theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top