Advertisement

മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു; കുഴൽനാടൻ മാപ്പ് പറയാൻ തയ്യാറാവുന്നില്ല: എംവി ഗോവിന്ദൻ

May 8, 2024
1 minute Read
mathew kuzhalnadan mv govindan

മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ആരോപണം തെറ്റെങ്കിൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു. എന്നിട്ടും മാപ്പ് പറയാൻ തയ്യാറാവുന്നില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അവകാശ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതൃത്വം വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ജനവികാരം ബിജെപിക്കെതിരെ ഉയരുന്നു. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയ ചിത്രമാണുള്ളത്. ഇന്ത്യ മുന്നണിക്ക് വലിയ വിജയം ഉണ്ടാകും.

രാഷ്ട്രീയ പ്രശ്നങ്ങളെ വലതുപക്ഷ മാധ്യമങ്ങൾ ചർച്ചയാക്കുന്നില്ല. കേരളത്തിൽ ഇടതുപക്ഷമാണ് വർഗീയത ഉയർത്തുന്നതെന്ന് യുഡിഎഫ് പ്രചാരവേല നടത്തി. വർഗീയ ധ്രുവീകരണവും അശ്ലീല പ്രചാരണവും വടകരയിൽ നടന്നു. ഉത്സവപ്പറമ്പിലെ കള്ളനെ പോലെയാണ് ഷാഫി പറമ്പിൽ അടക്കമുള്ളവർ സ്വീകരിക്കുന്ന നിലപാട്. ഇത് ജനം തിരിച്ചറിയും.

കുഴൽനാടന്റെയും കേസിന്റെയും പതനം കേരളം കണ്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മാത്യു കഴമ്പില്ലാത്ത ആരോപണം പ്രചരിപ്പിച്ചു. അതിനു പിന്തുണ നൽകിയ ചില മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ ചില്ല് കൊട്ടാരം തകർന്നു. ആരോപണം തെറ്റെങ്കിൽ മാപ്പ് പറയാമെന്നു കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറയുന്ന പ്രക്രിയയിലേക്ക് കുഴൽനാടൻ മാറിയില്ല. ഓരോരോ മേഖലയിൽ ഓരോരോ കേസുകൾ പല ഘട്ടങ്ങളിലായി കൊടുക്കുകയാണ്. എന്തോ വലിയ തെളിവുകൾ ഉണ്ടെന്നു പറഞ്ഞാണ് കുഴൽനാടൻ കോടതിയിൽ പോയത്. പരാതി രാഷ്ട്രീയപ്രേരിതം ആണെന്ന് കോടതി തന്നെ പറഞ്ഞു. ഞങ്ങളിത് മുൻപേ പറയുന്നതാണ്. കേസിൽ കഴമ്പില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സി.പി.ഐ.എം സമീപനം. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. അഴിമതി ഉണ്ടെന്നു സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തമായ കോടതി വിധി വന്നിട്ടും മാധ്യമങ്ങൾ വിഷയം ചർച്ച ചെയ്തില്ല. കള്ളപ്പരാതി ഉന്നയിക്കുന്ന വ്യവഹാരിക്ക്‌ കോടതിയിൽ തിരിച്ചടി കിട്ടി. എന്നിട്ടും മാപ്പ് പറയാൻ തയ്യാറാകുന്നില്ല. മാത്യു കുഴൽനാടൻ വലിയ കേസിൽ പെട്ടിരിക്കുകയാണ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടി നേരിടുകയാണ്. എന്നിട്ടും മാധ്യമങ്ങൾ മാത്യുവിനെ വെള്ള പൂശി. മാപ്പ് പറയേണ്ട ബാധ്യത കുഴൽനാടനുണ്ട്. വേറെ കോടതിയിൽ പോയാലും ഉള്ളി തൊലിച്ച പോലെയാകുമിത്. കോൺഗ്രസ്സ് കെട്ടിപ്പൊക്കിക്കൊണ്ട് വന്ന കേസായിരുന്നു. അത് ഇടയ്ക്ക് വെച്ചു മാത്യു കുഴൽനാടൻ ഉടച്ചു കളഞ്ഞു. കുഴൽനാടനും കോൺഗ്രസും തമ്മിൽ തർക്കത്തിലാണ്. അതുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ പ്രതികരിക്കാത്തത്. നേതാക്കളുടെ പ്രതികരണ ശേഷി പോലും തകർക്കുന്ന ഇടപെടൽ കുഴൽനാടന്റെ ഭാഗത്തു നിന്നുമുണ്ടായി.

വിദേശയാത്ര യാത്ര നടത്തണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. കേന്ദ്ര സർക്കാരിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങിയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. അതിപ്പോ ചർച്ചയാക്കുന്നത് രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും കാരണമാണ്. ജൂൺ 4 വരെ നയപരമായ തീരുമാനം എടുക്കാനാവില്ല. വിദേശകാര്യ സഹമന്ത്രി അടക്കം പ്രചാരണത്തിന് നേതൃത്വം നൽകി. ഇവരോടൊക്കെ സഹതാപം മാത്രമാണുള്ളത്. ഉഷ്ണതരംഗം കൃത്യമായി യോഗം വിളിച്ചു ചർച്ച ചെയ്തിട്ടാണ് മുഖ്യമന്ത്രി പോയത്. കേരളം അപകടകരമായ സാഹചര്യത്തിൽ പോയപ്പോഴൊക്കെ ബിജെപിയുടെ കേരള വിരുദ്ധ നിലപാടിന് ഒപ്പമായിരുന്നു യുഡിഎഫ് നിലപാട്. ഇതിനു മുൻപും മുഖ്യമന്ത്രിമാർ സ്വകാര്യ സന്ദർശനം നടത്തിയിട്ടുണ്ട്. എവിടെയാണെന്ന് പോലുമറിയാതെ കോൺഗ്രസ്സ് നേതാക്കൾ മുങ്ങുന്നു. മുഖ്യമന്ത്രി കേരളം വിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകണം എന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രയുടെ ചിലവ് ഉൾപ്പടെ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്വന്തം പണം ഉപയോഗിച്ച് തന്നെയാണ് സ്വകാര്യ സന്ദർശനം നടത്തുന്നത്.

ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി ഉയർത്തിയാണ് കെ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക്‌ തിരിച്ചു വന്നത്. തെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതു പക്ഷത്തിനു ഭൂരിപക്ഷ സീറ്റുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: mathew kuzhalnadan mv govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top