കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായിയാണ് പരാതി ഉയർന്നത്. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു.
Read Also : ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്
കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയിരുന്നു . പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
Read Also : മുട്ടിൽ മരം മുറിക്കൽ ; ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കും: എ കെ ശശീന്ദ്രൻ
Story Highlight: minister A K Saseendran orders probe fund raising of forest department officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here