Advertisement

മൽസ്യ തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

August 19, 2021
0 minutes Read

ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ 2 ജീവനക്കാർക്ക് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്‌തത്‌ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശുചികരണ തൊഴിലാളി എന്നിവരെ. മുബാറക് ഇസ്മയിൽ,ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

നേരത്തെ രണ്ട് ജീവക്കാർക്കും സംഭവവുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ചാണ് ആറ്റിങ്ങല്‍ റോഡരികില്‍ കച്ചവടം ചെയ്തിരുന്ന വൃദ്ധയുടെ മല്‍സ്യം വലിച്ചെറിഞ്ഞതെന്ന് നഗരസഭ ജീവനക്കാർ. ആറ്റിങ്ങല്‍ അവനവഞ്ചേരി റോഡ് സൈഡില്‍ മല്‍സ്യവില്‍പന നടത്തുകയായിരുന്ന വയോധികയുടെ മല്‍സ്യമാണ് റോഡിലേക്ക് വലിച്ചെറിഞ്ഞത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

റോഡരികില്‍ മല്‍സ്യവില്‍പന നടത്തിയ അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മൂന്ന് പെട്ടി മല്‍സ്യമാണ് നഗരസഭയുടെ മാലിന്യ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞത്. ആദ്യം ഒരു പെട്ടി മല്‍സ്യം റോഡിലേക്കും മറ്റു രണ്ട് പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് തട്ടിയത്. മീന്‍ നശിപ്പിക്കരുതെന്ന് അല്‍ഫോന്‍സ കരഞ്ഞ് പറഞ്ഞിട്ടും നഗരസഭ ജീവനക്കാര്‍ ചെവിക്കൊണ്ടില്ല.

നഗരസഭ ജീവനക്കാരുടെ നടപടി തടയാന്‍ ശ്രമിച്ച അല്‍ഫോന്‍സ റോഡിലേക്ക് വീണു. മീന്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഏറെ നേരം അല്‍ഫോന്‍സ റോഡില്‍ കിടന്നു. ജീവനക്കാരുമായുള്ള ചെറിയ സംഘര്‍ഷത്തില്‍ പരിക്കേറ്റ അല്‍ഫോന്‍സയെ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോണ്‍സയെ തടഞ്ഞതെന്നും ആരോപണമുണ്ട്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

20000 രൂപയുടെ മീനാണ് നഗരസഭ മാലിന്യ സംസ്‌കരണപ്ലാന്റിലേക്ക് നീക്കിയത്. അതേസമയം,മല്‍സ്യക്കച്ചവടം മാര്‍ക്കറ്റില്‍ മത്രമേ അനുവദിക്കാനാവൂ എന്നും റോഡ് സൈഡില്‍ വില്‍പന നടത്തിയതാണ് തടഞ്ഞതെന്നുമാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് കുമാരി മാധ്യമങ്ങളോട് പറഞ്ഞത്.

Story Highlights : List of portfolios allocated to BJP’s NDA allies in Modi 3.0 govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top