ഹരിതയുടെ പരാതി വനിതാ ഇന്‍സ്പെക്ടര്‍ അന്വേഷിക്കും

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ്, എന്നിവര്‍ക്കെതിരായുള്ള കേസ് വനിതാ ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനിതാകുമാരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പരാതിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്.
നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ തുടര്‍ നടപടികള്‍. കോഴിക്കോട് വെള്ളയില്‍ സ്റ്റേഷനില്‍ നല്കിയ പരാതി ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Read Also : ഹരിത വിവാദം; പാർട്ടിയുടെ തീരുമാനം അംഗീകരിക്കണം: നൂർബിന റഷീദ്
അതേസമയം സമ്മർദ്ദമുണ്ടെങ്കിലും പരാതിയിൽ ഉറച്ചുനിൽക്കാനാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.
Read Also : ഹരിത – എം.എസ്.എഫ്. വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ അഭിപ്രായഭിന്നത
Story Highlight: Haritha’s complaint will be investigated by a woman inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here