സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും;കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജം: ആരോഗ്യമന്ത്രി

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണ് . സർക്കാർ മേഖലയിൽ
പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ അത് നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു.
Read Also : വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ മന്ത്രി
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാനില്ലെന്നും കേരളത്തിന് അദ്ദേഹത്തിന്റെ സന്ദർശനം 100% പോസിറ്റീവ് ആയിരുന്നു എന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
Story Highlight: health minister veena george on Covid vaccination kerala