ട്വിറ്ററിന് പിന്നാലെ രാഹുലിനെതിരെ നടപടിയുമായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും; ഇരയുടെ കുടുംബത്തിനൊപ്പമുള്ള പോസ്റ്റ് നീക്കം ചെയ്തു

ട്വിറ്ററിന് പിന്നാലെ രാഹുലിനെതിരെ നടപടിയുമായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ് ബുക്കും ഇൻസ്റ്റ ഗ്രാമും നീക്കം ചെയ്തു. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളുടെ നടപടി. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ഫെയ്സ്ബുക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മിഷൻ ഫെയ്സ്ബുക്കിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഇതേ കാരണത്തിലായിരുന്നു ട്വിറ്ററിന്റെയും നടപടി. ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്ത് ഏഴ് ദിവസമായപ്പോഴാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്‍റെ ഐഡി ബ്ലോക്ക് ചെയ്യാൻ ഇടയാക്കിയത്.
Read Also : വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് കൊവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും
അതേസമയം ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിന്‍ഡാൽ നൽകിയ പരാതിയിലായിരുന്നു നടപടി.
Read Also : ചിത്രമോ ട്വീറ്റോ പങ്കുവയ്ക്കുന്നതില്‍ എതിര്‍പ്പില്ല; ഡല്‍ഹിയില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മ
Story Highlight: Facebook removes Rahul Gandhi’s post with family of Dalit victim, cites policy violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here