Advertisement

അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ

August 20, 2021
2 minutes Read

താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു കാട്ടോ വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെ
നിലപാട് വ്യക്തമാക്കിയത്.

താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാൻ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു.

ഇതിനിടെ അഫ്ഗാനിൽ നിന്നെത്തുന്നവർക്കായി തങ്ങളുടെ രാജ്യാതിർത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെർമനി, കാനഡ, ജപ്പാൻ ഉൾപ്പെടെ 60 രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം

താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതിന് പിന്നാലെ സ്വദേശികളും വിദേശികളുമായ നിരവധി പൗരന്മാരാണ് രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിലെത്തിയത്.

Read Also : താലിബാൻ തടവുകാരെ വിട്ടയയ്ക്കാനൊരുങ്ങി അഫ്ഗാനിസ്താൻ

Story Highlight: ‘Not considering to recognize Taliban as Afghanistan’s legitimate govt’: Japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top