ഓണവിശേഷങ്ങൾ പങ്കുവച്ച് കെ രാധാകൃഷ്ണനും വിഎസ് സുനിൽകുമാറും

മുൻ മന്ത്രി വിഎസ് സുനിൽ കുമാറും നിലവിലെ മന്ത്രി കെ രാധാകൃഷ്ണനും ഓണവിശേഷങ്ങൾ പങ്കുവച്ചത് രസകരമായ കാഴ്ചയായി. അഭിമുഖം എന്ന് വിളിക്കുന്നതിനപ്പുറം രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണമായിരുന്നു 24 ക്യാമറയെ സാക്ഷിനിർത്തി ചേലക്കരയിൽ നടന്നത്. മന്ത്രിയാണെങ്കിലും കൃഷി മറക്കാത്തെ രാധാകൃഷ്ണൻ്റെ കൃഷിയിടത്തിൽ വച്ച് തന്നെയായിരുന്നു സംഭാഷണം. (radhakrishnan sunil kumar onam)
കൃഷിയെപ്പറ്റി ആരംഭിച്ച് പഴയ ഓർമ്മകളിലൂടെ കെ രാധാകൃഷ്ണൻ്റെ കല്യാണത്തിലെത്തിയാണ് സംഭാഷണം അവസാനിച്ചത്. ഇരുവരും ഒരുമിച്ചുള്ള ക്യൂബൻ സന്ദർശനം, കൃഷിയിടവുമായി ബന്ധപ്പെട്ട പഴയ ചരിത്രം എന്നിവയൊക്കെ സംഭാഷണത്തിൽ വന്നുപോയി. പൊതുപ്രവർത്തകനായിട്ടും കർഷകനായി തുടരുന്നതിൽ ക്യൂബയുടെ മുൻ പ്രസിഡൻ്റ് ഫിഡൽ കാസ്ട്രോ തന്നെ സ്വാധീനിച്ചതെങ്ങനെ എന്നും രാധാകൃഷ്ണൻ വിവരിച്ചു. ഒടിടിയിലൂടെ താൻ സിനിമകൾ കാണാറുണ്ടെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. എന്നാൽ, ഒരു സിനിമ തീയറ്ററിൽ പോയി കണ്ടിട്ട് വർഷങ്ങളായെന്ന് കെ രാധാകൃഷ്ണൻ വിശദീകരിച്ചു. അവസാനം വിഎസ് സുനിൽകുമാറിന് കെ രാധാകൃഷ്ണൻ ഒരു പഴക്കുലയും കുറച്ച് പച്ചക്കറികളും ഓണസമ്മാനമായി നൽകുകയും ചെയ്തു. ഒടുവിൽ നാട്ടുകാരോട് കുശലം പറഞ്ഞ് ചായക്കടയിൽ നിന്ന് ഒരു ചായകുടി.
Story Highlight: k radhakrishnan vs sunil kumar onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here