Advertisement

ഓണ ഓർമ്മകളിൽ കൈതപ്രം

August 21, 2021
2 minutes Read
Kaithapram Damodaran Namboothiri onam

ഓണ ഓർമ്മകൾ പങ്കുവച്ച് ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി. അമ്പലത്തിൽ ശാന്തിപ്പണി ചെയ്തിരുന്ന കാലത്ത് പാട്ട് പഠിക്കുന്നതും അക്കാലത്തെ ഓണവുമാണ് അദ്ദേഹം പങ്കുവച്ചത്. ഇത്തവണ ഓണത്തിനു പകിട്ട് കുറവാണെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. (Kaithapram Damodaran Namboothiri onam)

“ഇത്തവണ ഓണത്തിൻ്റെ നിറപ്പകിട്ട് ഇല്ലാതെയാക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. മുത്തച്ഛൻ്റെയും ചങ്ങാതി രേരു നായരുടെയും മരണം കാരണം ഇത്തവണ ഓണാഘോഷത്തിനു പകിട്ട് കുറവാണ്. പക്ഷേ, മനസ്സിൽ ഓണത്തിനു നിറം കുറവില്ല.”- അദ്ദേഹം പറഞ്ഞു.

കതിരൂർ പൊന്ന്യത്തെ തെക്കേവീട്ടിൽ അമ്പലത്തിലായിരുന്നു ശാന്തി ചെയ്തിരുന്നത്. അവിടുന്ന് മേലൂരേക്ക് നടന്ന് പോയിട്ടാണ് പാട്ട് പഠിച്ചിരുന്നത്. അവിടെ പണിക്കർ മാഷ്, അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് എനിക്ക് ഭക്ഷണം തരില്ല. കാരണം അദ്ദേഹം കുറഞ്ഞ ജാതിക്കാരനാണെന്ന് അദ്ദേഹത്തിനുണ്ട്. എനിക്കതില്ല. മാഷ് എന്നെയും കൂട്ടി പുറത്ത് കടയിൽ പോയി ഉണ്ടക്കായും ചായയും വാങ്ങിത്തരും. എന്നിട്ട് സൗജന്യമായി പാട്ട് പഠിപ്പിക്കുമായിരുന്നു.

ഓണക്കാലത്ത് രാവിലെ പൂജയൊക്കെ കഴിഞ്ഞ് മാഷുടെ വീട്ടിൽ പോയി. പൂക്കളമൊക്കെയുണ്ട്. നിങ്ങൾ നിർബന്ധമായി എനിക്ക് ഭക്ഷണം നൽകണമെന്ന് ഞാൻ പറഞ്ഞു. പക്ഷേ, അമ്മ സമ്മതിച്ചില്ല. സംഭാരം തന്നു. സംഭാരത്തിന് അശുദ്ധിയില്ലെന്ന് അമ്മ പറഞ്ഞു എന്നും കൈതപ്രം കൂട്ടിച്ചേർത്തു.

Story Highlight: Kaithapram Damodaran Namboothiri onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top