ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. സെപ്തംബർ 6 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. ഓഗസ്റ്റ് 23 വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടാഴ്ച കൂടി നീട്ടി. (Haryana extends Covid restrictions)
‘നോ മാസ്ക്-നോ സർവീസ്’ നിയമം സംസ്ഥാനത്ത് തുടരും. മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. റെസ്റ്റോറൻ്റുകൾ, ബാറുകൾ, ജിമ്മുകൾ, സ്പാകൾ എന്നീ സ്ഥാപനങ്ങൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറന്നുപ്രവർത്തിക്കാം. കടകൾക്കും മാളുകൾക്കും സാമൂഹ്യ അകലം പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്. സ്വിമ്മിങ് പൂളുകൾ ഗോൾഫ് കോഴ്സുകൾ തുടങ്ങിയവകൾക്കും 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാം.
Read Also : രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
ഇന്ന് രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
403 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 38,487 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി. 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,53,398 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.
Story Highlight: Haryana extends Covid restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here