Advertisement

‘പൗരത്വ നിയമം നടപ്പാക്കണം’; അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി

August 22, 2021
1 minute Read

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി.

അയൽരാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത് മന്ത്രി പറഞ്ഞു.

അതേസയം രാജ്യം വിടാൻ ശ്രമിച്ച 70 സിഖ് വംശജരെ താലിബാൻ തടഞ്ഞിരുന്നു. ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അയച്ചിരിക്കുന്ന വിമാനത്തിൽ അഫ്ഗാൻ പൗരൻമാർക്ക് മടങ്ങാൻ കഴിയില്ലെന്നാണ് താലിബാൻ തടയാനുള്ള കാരണമായി പറഞ്ഞത്.

Story Highlights: 10 year old boy saves three friends from drowning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement