പ്രധാനമന്ത്രിയെയും കേന്ദ്ര വിദേശ്യകാര്യ വകുപ്പിനെയും പ്രശംസിച്ച് മുഖ്യമന്ത്രി

കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ ഉൾപ്പെടെയുള്ളവരെ അഫ്‌ഗാനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രശംസ അർഹിക്കുന്നു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിനും നന്ദിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, അഫ്ഗാനിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച് വിവരങ്ങൊളൊന്നും ലഭിച്ചില്ലെന്നും മന്ത്രി അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here