Advertisement

അഫ്ഗാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി പിണറായി വിജയന്‍

August 22, 2021
1 minute Read
malayalees in afgan

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കാബൂളില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചിരുന്നു. ഇരുവരുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Story Highlight: malayalees in agfan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement