ലീഡറോടേ ബഹുമാനമുള്ളു, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞുജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല; കെ മുരളീധരനും അന്‍വറിന്റെ മറുപടി

തനിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ലീഡറോടേ ബഹുമാനമുള്ളു, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞുജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.pv anvar mla
ഇവിടെ കിങ്ങിണികുട്ടന്മാരില്ല.
ജീവിക്കാനായി മണ്ണില്‍ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്..ഇനി അവിടുത്തെ കാര്യം. ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഉണ്ണിത്താനല്ല. പി.വി.അന്‍വറാണ്. പറയാനുള്ളത് നേരിട്ട് തന്നെ പറയും.. പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ആഫ്രിക്കയിലെ ആളുകള്‍ക്കൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മറുപടി.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് എംഎല്‍എ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലാണെന്നും നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം.
ഇതിനുപിന്നാലെയാണ് കെ കരുണാകരനും പി കെ ഫിറോസും അടക്കമുള്ളവര്‍ അന്‍വറിന്റെ യാത്രയെ പറ്റി വിമര്‍ശിച്ചത്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ നിഗൂഡമാണെന്നും എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്വമില്ലെന്നും പി കെ ഫിറോസ് വിമര്‍ശിച്ചു.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരക്കുള്ളവര്‍ ഈ പണിക്ക് വരരുതെന്നായിരുന്നു കെ മുരളീധരന്‍ എംപി പരിഹസിച്ചത്. സ്വന്തം ബിസിനസും വേണം, എംഎല്‍എയായി ഇരിക്കണം. ഭരണത്തിന്റെ പങ്കും പറ്റണം, എല്ലാം ഒരുമിച്ച് നടക്കില്ല. ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല, നിയമസഭയിലെത്താതെ സ്വന്തം കാര്യത്തിന് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണെന്നായിരുന്നു കെ മുകളീധരന്‍ പറഞ്ഞത്.
Story Highlight: pv anvar mla, k muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here