‘ടീം അംഗങ്ങൾക്ക് ഭയമുണ്ട്’; താലിബാൻ ഭരണത്തിൽ പ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിൽ ടീം അംഗങ്ങൾക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുൽ ഹഖ്. ക്രിക്കറ്റിൽ ഇടപെടില്ലെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൂർണമായും വിശ്വസിക്കാനാവില്ല. അഫ്ഗാനികൾക്ക് ക്രിക്കറ്റ് വെറും ഒരു ഗെയിം എന്നതിനപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിബിസി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നവീനുൽ ഹഖിൻ്റെ പ്രതികരണം. (Afghan cricketers’ Taliban takeover)
“താരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയമുണ്ട്. അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും, ആർക്കും ഒന്നുമറിയില്ല. ആളുകളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്. അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാരണം. ക്രിക്കറ്റ് എന്നാൽ അഫ്ഗാൻ ജനതക്ക് ഒരു ഗെയിം മാത്രമല്ല. പ്രശ്നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്നങ്ങൾ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്നത്തിൽ നിൽക്കുമ്പോൾ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാൻ കഴിയില്ല.”- അദ്ദേഹം പറഞ്ഞു.
Read Also : അഭയാർത്ഥികളെ സഹായിക്കണം, ഡൽഹി യുഎൻ ഹൈക്കമ്മിഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം
അഫ്ഗാനിസ്ഥാനിൽ ഇന്ന് ഇന്ത്യ കൂടുതൽ ആളുകളെ രാജ്യത്ത് എത്തികുകയാണ്. മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് അഫ്ഗാനിൽ നിന്ന് ഇന്ത്യ ഞായറാഴ്ച തിരികെയെത്തിച്ചത്. ഇതിൽ അൻപത് പേർ മലയാളികളാണ്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചത്. അഫ്ഗാനിൽ ഇനിയും കുടുങ്ങി്ക്കിടക്കുന്ന മലയാളികൾക്ക് നോർക്ക് റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയിരുന്നു. പൗരൻമാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തർ, താജികിസ്താൻ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ പൂർത്തിയാക്കിയത്. പൗരൻമാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.
അതിനിടെ താലിബാനെതിരെ ജി 7 രാജ്യങ്ങൾ ഉപരോധമേർപ്പെടുത്താനുള്ള നീക്കത്തിലാണ്. ഉപരോധനീക്കമെന്ന ബ്രിട്ടന്റെ നിർദേശത്തിന് അമേരിക്ക പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ട്.
Story Highlight: Afghan cricketers’ distress Taliban takeover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here