Advertisement

സിയാലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

August 23, 2021
Google News 1 minute Read
CIAL fake job scam

സിയാലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുരുഷോത്തമനാണ് പിടിയിലായത്.

കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീളുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജോബി തോമസ് പറഞ്ഞു. ട്വൻറിഫോർ ന്യൂസാണ് സിയാലിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്.

Read Also : കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; 24 EXCLUSIVE

സിയാലിലെ ഉയർന്ന തസ്തികകളിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകിയാണ് സംഘം പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്.രണ്ട് ലക്ഷം മുതൽ എട്ട് ലക്ഷം വരെ ജോലിക്കായി മുടക്കിയവർ കബളിപ്പിക്കപ്പെട്ടവരിൽ ഉണ്ട്.ഉദ്യോഗാർത്ഥികളിൽ വിശ്വാസ്യതയുണ്ടാക്കാൻ സിയാലിന്റെ വ്യാജ ഓഫർ ലെറ്റർ വരെ സംഘം നൽകി.

ഇല്ലാത്ത തസ്ഥികകളിലേക്ക് നേരിട്ട് നിയമനമെന്നാണ് ഉദ്യോഗാർത്ഥികളോട് തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പിന്റെ തുടക്കം,

സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശിയുടെ പരാതിയിൽ പൊലീസ് ഒരാളെ അറ്സ്റ്റ് ചെയ്തു. സംഘത്തലവനല്ലെങ്കിലും യുവാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ചെമ്മൻകടവ് സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കൂടുതൽ പേർ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നതിനാൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Story Highlight: CIAL fake job scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here