Advertisement

കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി

August 23, 2021
1 minute Read
dead body found kannur
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ പുതുവാച്ചേരിയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കും.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
നേരത്തെ റിയാസ്, ഷുക്കൂര്‍ എന്നീ രണ്ടുപേര്‍ക്കെതിരെ മരംമുറിക്കേസില്‍ മരിച്ച യുവാവ് മൊഴി നല്‍കിയിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പൊലീസില്‍ നിന്നുണ്ടായിട്ടില്ല.

Story Highlight: dead body found kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement