അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനിൽ എത്തിച്ചു

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്.
Read Also : കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവർ താജിക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ.
Story Highlight: Malayali nun reached Tajikisthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here