‘ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് വേണം’; ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ ആവശ്യമുന്നയിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും.
ഉത്തര്‍പ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഹാറില്‍ മാത്രമല്ല രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
Read Also : തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു
ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും ആവശ്യപ്പെട്ടിരുന്നു. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താന്‍ തയ്യാറായാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കാമെന്നായിരുന്നു മായാവതിയുടെ വാഗ്ദാനം.
Story Highlight: need caste reservation nitish kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here