Advertisement

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

August 7, 2021
1 minute Read

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.

വീടിൻ്റെ രേഖകൾ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ വില്ലേജ് ഓഫിസർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു.

Read Also: പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതി വാൽ വെട്ടാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

ഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടർ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ​ഗോപിനാഥ് കാലുപിടിപ്പിച്ചത്.

Story Highlight: tamilnadu caste discrimination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top