Advertisement

അഫ്ഗാനിസ്താൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി

August 23, 2021
2 minutes Read

അഫ്ഗാനിസ്താൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയുടെ പേരിൽ തീ ആളിപ്പടർത്തിയാൽ മനുഷ്യൻ അതിൽ തന്നെ എരിഞ്ഞടങ്ങും. ജനങ്ങളും രാഷ്ട്രങ്ങളും മതമൗലിക വാദത്തിന്റെ ഇരകളാണ്. മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചു. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also : അഫ്ഗാൻ സ്വദേശികൾക്ക് വീസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി ഇല്ല : വിദേശകാര്യമന്ത്രാലയം

മനുഷ്യന്റെ അതിജീവനം ശ്രീനാരായണ ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങൾവീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also : അഫ്ഗാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി പിണറായി വിജയന്‍

Story Highlight: Pinarayi Vijayan About Afghanistan Crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top