Advertisement

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല : ചരിത്രകാരൻ എം. ജി.എസ് നാരായണൻ

August 23, 2021
1 minute Read
variyamkunnan not freedom fighter

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല ചരിത്രകാരൻ എം. ജി.എസ് നാരായണൻ. വാരിയംകുന്നന് വീരപരിവേഷം നൽകേണ്ടതില്ലെന്നും സ്മാരകം ഉണ്ടാക്കുന്നത് സ്പർദ്ധ വളർത്തുമെന്നും എംജിഎസ് പറഞ്ഞു. സാമ്രാജ്യവിരുദ്ധതയുടെയും വർഗീയതയുടെയും അംശം കലാപത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നും എംജിഎസ് വ്യക്തമാക്കി.

മലബാർ കലാപം നടന്നു എന്നുള്ളത് വസ്തുതയാണ്. എന്നാൽ അത് സ്വാതന്ത്ര്യ സമരമെന്ന ലേബലിലോ, വർ​ഗീയ കലാപമെന്ന ലേബലിലോ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് എംജിഎസ് പറയുന്നു. അന്ന് നടന്ന കലാപത്തിന് നേതൃത്വം നൽകിയത് വാരിയംകുന്നനാണ്. അന്നത്തെ ജന്മികൾക്കെതിരെയായിരുന്നു കലാപം. ജന്മിമാരിൽ പ്രധാനപ്പെട്ടവർ ഹിന്ദുക്കളായതുകൊണ്ട് കലാപത്തിന് ഒരു വർ​ഗീയ പരിവേഷമുണ്ട്. പക്ഷേ ഒരു ഹിന്ദു വിരുദ്ധ കലാപമായും എംജിഎസ് അതിനെ അടയാളപ്പെടുത്തിന്നില്ല.

Read Also : ‘വാരിയംകുന്നൻ’ വീണ്ടും വിവാദത്തിൽ

വാരിയംകുന്നനെ ഭഗ​ത് സിം​ഗിനോട് ഉപമിച്ചതിനെതിരെയും എംജിഎസ് നിലപാടെടുത്തു. രണ്ടു പേരെയും താരതമ്യം ചെയ്യുന്നത് ശരിയല്ല. ഓരോരുത്തർ ചരിത്രത്തിൽ അവരവരുടെ അഭിപ്രായങ്ങൾ തിരുകി കയറ്റുകയാണെന്നും ചരിത്രകാരൻ എം. ജി.എസ് നാരായണൻ പറഞ്ഞു.

Story Highlight: variyamkunnan not freedom fighter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top