Advertisement

താരങ്ങളുടെ മാനസികസമ്മർദ്ദം; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചു

August 24, 2021
Google News 2 minutes Read
afghanistan pakistan series postponed

പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. അഫ്ഗാൻ താരങ്ങളുടെ മാനസിക സമ്മർദ്ദം, യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. അടുത്ത മാസമാണ് പരമ്പര തീരുമാനിച്ചിരുന്നത്. ഈ പരമ്പര 2022ൽ നടക്കും. (afghanistan pakistan series postponed)

‘അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അഭ്യർത്ഥന മാനിച്ച് അടുത്ത മാസം തീരുമാനിച്ചിരുന്ന ഏകദിന പരമ്പര മാറ്റിവച്ചിരിക്കുന്നു. താരങ്ങളുടെ മാനസികാരോഗ്യം, കാബൂളിൽ നിന്നുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ്, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം, ശ്രീലങ്കയിലെ ഉയരുന്ന കൊവിഡ് ബാധ എന്നിവ പരിഗണിച്ചാണ് തീരുമാനം. പരമ്പര 2022ൽ നടക്കും.’- പിസിബി ട്വീറ്റ് ചെയ്തു.

ശ്രീലങ്കയിൽ നിന്ന് പരമ്പര പാകിസ്താനിലേക്ക് മാറ്റി എന്ന് ഇന്നലെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെയും തള്ളിക്കൊണ്ടാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവന.

ആദ്യം പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത് യുഎഇയിലായിരുന്നു. എന്നാൽ, ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റുവെക്കുകയായിരുന്നു.

Read Also : കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

അതേസമയം, കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ് രംഗത്തെത്തി. കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് വന്നിരുന്നു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നായിരുന്നു ലഭിച്ച സൂചന. ഒഴിപ്പിക്കൽ നടപടികൾക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ൻ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവച്ചു.

യുക്രെയ്‌നിന്റെ വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയപ്പോൾ അജ്ഞാതരുടെ ഒരു സംഘം വിമാനം തട്ടിയെടുക്കുകയായിരുന്നു എന്നായിരുന്നു വാർത്ത. അതേസമയം രാജ്യത്ത് എവിടെയും വിമാനമമെത്തിയിട്ടില്ല എന്ന് ഇറാൻ പ്രതികരിച്ചു. റഷ്യൻ മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത് പുറത്തുവിട്ടത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെയെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആളുകളെയും വഹിച്ച് പറന്നുയർന്നത്.

Story Highlights : afghanistan pakistan series postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here