സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി; സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവർക്ക് മടങ്ങിയെത്താനാകും. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്‍തു.
രണ്ടു ഡോസ് വാക്സിനും സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ
കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ ലഭിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു.
ഇന്ത്യക്ക് പുറമെ പാകിസ്താൻ. യുഎഇ, ഈജിപ്ത്, ബ്രസീൽ, അർജന്റീന, ഇൻഡോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്താൻ , തുർക്കി, ലബനാൻ, എത്യോപ്യ എന്നീ 13 രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടായിരുന്നത്. ഇവിടങ്ങളിലുള്ള പ്രവാസികള്‍ക്കും പുതിയ ഇളവ് ആശ്വാസമാകും.
Embassy is pleased to inform that Saudi Authorities have announced that Indian nationals who have travelled to India after receiving both doses of the vaccine in Saudi Arabia will be able to return to the Kingdom directly without need for quarantine in a third country.
— India in Saudi Arabia (@IndianEmbRiyadh) August 24, 2021
Read Also : പ്രതീക്ഷയോടെ പ്രവാസികൾ ഇന്ന് യു.എ.ഇ.യിലേക്ക് മടങ്ങുന്നു
അതേസമയം നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്കും ഒരു ഡോസ് വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് വന്നവര്‍ക്കും ഇപ്പോഴത്തെ നിലയില്‍ മടങ്ങാനാവില്ല.
Read Also : സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗീകമായി നീക്കിയേക്കും
Story Highlights : Indian Embassy confirms; those who vaccinated from saudi arabia can return
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here