ഐഎസ്ആർഒ ചാരക്കേസ്; സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യകത്മാക്കിയത്. (isro spy case cbi)
ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ സിബിമാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലാണ് സിബിഐക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതി ഗൗരവ പരാമര്‍ശങ്ങൾ നടത്തിയത്. വിശദമായ വിലയിരുത്തലിനായി വിളിച്ചു വരുത്തിയ ജയിന്‍ കമ്മറ്റി റിപ്പോര്‍ട്ടും കേസ് ഡയറികളും പരിശോധിച്ചായിരുന്നു കോടതിയുടെ അനുമാനം.
Read Also : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി
ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ല. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ല. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല. ചാരക്കേസിലെ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി. ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് അറുപത് ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്.
അതേ സമയം ഇപ്പോൾ നടക്കുന്നത് ചിലരുടെ പക പോക്കലാണെന്നും ചില ശാസ്ത്രജ്ഞൻമാർ, പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർ ഇതിനു പിന്നിലുണ്ടെന്നും സിബി മാത്യൂസ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിൽ സർക്കാരുകൾ കൈയ്യും കെട്ടി നിൽക്കുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറഞ്ഞു.
Story Highlights : isro spy case court against cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here