അധികനിയന്ത്രണമില്ല; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ ശനിയാഴ്ച തീരുമാനമുണ്ടാവും. സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്ന് തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരുകയും ചെയ്യും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമം.
Read Also : അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച
ജനങ്ങളുടെ ജീവിതം തടസപ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ല വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍.
Story Highlights : lockdown concessions, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here