ധീര വിപ്ലവകാരികളുടെ പേരുകൾ രക്ത സാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത നടപടി ഭീരുത്വവും സ്വാതന്ത്ര്യ സമരത്തോടുമുള്ള അവഹേളനവും ; രമേശ് ചെന്നിത്തല

മലബാര്‍ കലാപത്തിലെ 387 ധീര വിപ്ലവകാരികളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗണ്‍സിലിന്‍റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല.
സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാമെന്നും ചെന്നിത്തല പറഞ്ഞു.
Read Also : ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമം: കോടിയേരി ബാലകൃഷ്ണൻ
അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും, എന്നാല്‍ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും, ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബിജെപി യും സംഘപരിവാറും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Read Also : ‘കേന്ദ്ര സർക്കാർ പേര് വെട്ടിയാൽ ചരിത്രത്തിൽ നിന്ന് ഇല്ലാതാവില്ല’; മലബാർ കലാപ വിവാദത്തിൽ എ വിജയരാഘവൻ
Story Highlights : Ramesh Chennithala on Memories of Malabar riots, freedom struggle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here