Advertisement

കരീബിയൻ പ്രീമിയർ ലീഗിന് നാളെ തുടക്കം

August 25, 2021
2 minutes Read
cpl edition starts tomorrow

കരീബിയൻ പ്രീമിയർ ലീഗിന് നാളെ തുടക്കം. സിപിഎലിൻ്റെ 9ആം എഡിഷനാണ് നാളെ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിൽ തുടക്കമാവുക. താരങ്ങളും ഒഫീഷ്യലുകളുമൊക്കെ സെൻ്റ് കിറ്റ്സിൽ എത്തിയിട്ടുണ്ട്. ടൂർണമെൻ്റിനെത്തിയ 255 പേരിൽ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. (cpl edition starts tomorrow)

നാളെ ആരംഭിക്കുന്ന സിപിഎൽ അടുത്ത മാസം 15ന് അവസാനിക്കും. കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി കാണികളില്ലാതെയാവും മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ട്രിൻബാബോ നൈറ്റ് റൈഡേഴ്സും, ഗയാന ആമസോൺ വാരിയേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Read Also : തിസാര പെരേര രാജസ്ഥാൻ റോയൽസിൽ

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ല.

രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ജോസ് ബട്‌ലർ നാട്ടിൽ തന്നെ തുടരും. ഇന്ത്യയിൽ വച്ചുള്ള ആദ്യ പാദ മത്സരങ്ങളിൽ ഇല്ലാതിരുന്ന പേസർ ജോഫ്ര ആർച്ചർ യുഎഇയിലും കളിക്കില്ല. താരത്തിൻ്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. ഈ വർഷം മുഴുവൻ ആർച്ചർ പിച്ചിലിറങ്ങില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. ടി-20 ലോകകപ്പും ആഷസും ഐപിഎലുമൊക്കെ താരത്തിനു നഷ്ടമാവും. ആദ്യ പാദത്തിൽ പരുക്കേറ്റ് മടങ്ങിയ ബെൻ സ്റ്റോക്സ് രണ്ടാം പാദത്തിലും ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ച സ്റ്റോക്സ് എപ്പോൾ തിരികെയെത്തുമെന്ന് വ്യക്തമല്ല. സ്റ്റോക്സ് ഐപിഎലിൽ കളിക്കില്ലെന്നാണ് വിവരം. സ്റ്റോക്സിനും ബട്‌ലർക്കും പകരക്കാരായിൽ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർ ടീമിലെത്തിയിട്ടുണ്ട്.

Story Highlights : cpl 9th edition starts tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top