Advertisement

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്‌

August 25, 2021
0 minutes Read

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയെന്ന് പോലീസ് അറിയിച്ചു. നിലവിൽ രണ്ട് പേർ അറസ്റ്റിലായ കേസിൽ, ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും, സിം കാർഡ് മുതലായവ പൊലീസ് പിടിച്ചെടുത്തു. ഷബീർ,ഗഫൂർ,കൃഷ്ണപ്രസാദ്‌ എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌.

കോഴിക്കോട് ചിന്താവളപ്പില്‍ നിന്നാണ് റെയ്ഡില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാണ് ഇതിന് പിന്നിലെ കുഴല്‍പണ ഇടപാടുകളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ബെംഗളുരുവില്‍ നിന്ന് പിടികൂടിയ ഇബ്രാഹിമിന്റെ ലാപ്ടോപ്പില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്. കുഴല്‍പ്പണമാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും പാകിസ്താന്‍ പൗരനാണ് പണം കൊടുത്തതെന്നുമുള്ള സൂചനയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘവും ആശയവിനിമയത്തിനായി ഈ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയാഗിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top