Advertisement

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്,തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; ഇംഗ്ലണ്ട് 120/0

August 25, 2021
0 minutes Read

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കുറ്റൻ സ്കോറിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 78 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്.

58 റണ്‍സോടെ ഹസീബ് ഹമീദും, 52 റണ്‍സുമായി റോറി ബേണ്‍സും ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്. ആദ്യ ഓവറിലെ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ആഗ്രഹിച്ച തുടക്കമിട്ടു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ച പിച്ചില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും അനായാസം തുടങ്ങി. തുടക്കത്തില്‍ വിക്കറ്റ് വീഴത്താനാവാഞ്ഞതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട് ഓപ്പണിംഗ് സഖ്യം സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top