Advertisement

ഇന്ത്യയിലെത്തിയ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗത്തെ തിരിച്ചയച്ചു; രേഖകളില്ലെന്ന് വിശദീകരണം

August 26, 2021
1 minute Read
afgan mp deported from delhi

ഇന്ത്യയിലെത്തിയ തന്നെ തിരിച്ചയച്ചതായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വനിതാ എംപി. ആഗസ്റ്റ് 20ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അഫ്ഗാന്‍ എംബസിയില്‍ നിന്നുള്ള രേഖയോ ഇല്ലാത്തതിനാണ് രംഗീന കാര്‍ഗര്‍ എന്ന വനിതാ അംഗത്തെ തിരികെ അയച്ചത്.

അഫ്ഗാനിസ്ഥാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് രംഗീന കാര്‍ഗര്‍ ഇന്ത്യയിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ തന്നെ രണ്ട് മണിക്കൂറോള തടഞ്ഞുവയ്ക്കുകയും ശേഷം പറഞ്ഞുവിടുകയുമായിരുന്നെന്ന് അവര്‍ പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനിലെ ഹരാബ് പ്രവിശ്യയില്‍ നിന്നുള്ള അഫ്ഗാന്‍ പാര്‍ലമെന്റ് അംഗമായ രംഗീന് ഇതിനുമുന്‍പും ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലവതവണ ഡല്‍ഹിയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു.നയതന്ത്ര പാസ്‌പോര്‍ട്ടുമായാണ് ദുബായ് വിമാനത്തില്‍ ഇസ്താംബൂളില്‍ നിന്ന് എത്തിയത്. ഇസ്താംബൂളിലേക്ക് തന്നെയാണ് രംഗീന തിരികെ പോയത്.

Read Also : കൊവിഡ് അനാഥമാക്കിയ കുട്ടികളെ സംരക്ഷിക്കണം, പഠനം മുടങ്ങരുത് : സുപ്രിംകോടതി

2016ല്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ അവരുടെ ഉദ്യോഗസ്ഥര്‍ക്കായി വിസ ഫ്രീ യാത്രയ്ക്ക് വേണ്ടി ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 2016 ജൂണില്‍ തന്നെ ഇത് നിലവില്‍ വരികയും ചെയ്തു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നെന്നും അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനാലാണ് അവരെ തിരിച്ചയക്കേണ്ടി വന്നതെന്നും ഒദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Story Highlight: afgan mp deported from delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top