ജനപ്രതിനിധികൾക്കെതിരായ കേസുകൾ പിൻവലിച്ചത് പുനഃപരിശോധിക്കണം; ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതിയുടെ നിര്‍ദേശം

ജനപ്രതിനിധികൾക്കെതിരായ ക്രിമിനല്‍ കേസുകള്‍ അനുമതിയില്ലാതെ പിന്‍വലിച്ചത് പരിശോധിക്കാന്‍ ഹൈക്കോടതികളോട് സുപ്രിം കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 2020-ന് ശേഷം പിന്‍വലിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പരിശോധിക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രിം കോടതി വ്യക്തമാക്കി. അതിനാല്‍ കേസുകള്‍ പിന്‍വലിച്ചതിന്റെ വിശദാംശങ്ങൾ ഹൈക്കോടതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് നിര്‍ദേശിച്ചു.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം. ഇവ പരിശോധിച്ച ശേഷം ഹൈക്കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേരളത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകളാണ് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം പിന്‍വലിച്ചത്.
Read Also : ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണം; സുപ്രിംകോടതി
Story Highlight: cases against MPs,MLAs should be reconsidered; Supreme Court order to the High Courts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here