ഹരിത വിവാദം അടഞ്ഞ അധ്യായം; പി കെ ഫിറോസ്

ഹരിത വിവാദം അടഞ്ഞ അധ്യായമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പാർട്ടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഹരിത വിവാദത്തിൽ എം.എസ്.എഫ്. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ ഫിറോസിന്റെ പ്രതികരണം.
ഇതിനിടെ ഹരിത വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകർക്ക് തെറ്റിദ്ധാരണയുണ്ടായതിൽ ഖേദിക്കുന്നുവെന്ന് പി.കെ. നവാസ് പറഞ്ഞു. പാർട്ടിയാണ് പ്രധാനം, വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെയെന്നും പി.കെ. നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
Read Also : ഹരിത വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് പി.കെ. നവാസ്
ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ നവമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കുമെന്ന തീരുമാനത്തിന് പിന്നാലെയാണ് നവാസിന്റെ പ്രതികരണം. അതേസമയം പരാതി പിൻവലിക്കില്ലെന്നും നീതി വേണമെന്നുമാണ് ഹരിതയുടെ നിലപാട്. പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും നീതി കിട്ടിയില്ലെന്നും ഹരിത ഭാരവാഹികൾ അഭിപ്രായപ്പെട്ടു .ഇന്നലെ നടന്ന ചർച്ച തൃപ്തികരമല്ലെന്നും നേതാക്കൾ.
Read Also : ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കും: എം.കെ. മുനീർ
Story Highlight: Haritha controversy closed chapter; PK Firoz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here