നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം; അമ്മയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.
Read Also : അഫ്ഗാൻ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്
ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യം. വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.
അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അമ്മ ബിന്ദു നൽകിയ ഹർജിയിൽ പറയുന്നു.
Story Highlight: Nimisha Fathima Mother’s petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here