Advertisement

സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ പേര് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ ധർണയുമായി വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം

August 26, 2021
Google News 0 minutes Read

സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരുടെ പേര് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ മലപ്പുറത്ത് ധർണയുമായി കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം. വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി പേര് സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലിൽ നടപടി അപലപനീയമെന്ന് കുടുംബം ആരോപിച്ചു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച ധർണ കുടുംബത്തിന്റെ ധർണ മലപ്പുറം ട്രാൻസ്‌പോർട് ഓഫീസിന് മുന്നിൽ അവസാനിച്ചു. വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെയും സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെയാണ് ധർണ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലിൽ നിന്ന് പുറത്ത് വന്നിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മലബാർ കലാപം ഉൾപ്പെട്ട സ്വന്തന്ത്ര്യ സമര ചരിത്രത്തിലേ ചില അവിസ്മരണീയ സംഭവങ്ങൾ സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി അപലപനീയമെന്നും കുടുംബം ആരോപിച്ചു. ധർണ വണ്ടൂർ എം എൽ എ എ.പി അനികുമാർ ഉദ്ഘാടനം ചെയ്തു. കാര്യമായ പ്രതിഷേധം നടത്തുകയാണ് കുടുംബം.കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് കുടംബത്തിന്റെ തീരുമാനം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here