Advertisement

സംസ്ഥാനത്തെ കൊവിഡ് പരിശോധന ഫലപ്രദമല്ലെന്ന് പ്രതിപക്ഷനേതാവ്

August 26, 2021
1 minute Read
vd satheeshan

സംസ്ഥാനത്തെ കൊവിഡ് പരിശോധനകളില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷനേതാവ്. 75 ശതമാനത്തോളം വരുന്ന ആന്റിജന്‍ പരിശോധന ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സംഘം സംസ്ഥാനത്ത് പരിശോധന നടത്തി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ നിര്‍ദേശം അനുസരിച്ച് സമ്പര്‍ക്ക് പരിശോധന കേരളത്തില്‍ നടക്കുന്നില്ല. രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടയിലാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നത്. ഇന്നലെ മാത്രം 30,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കേസുകളില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്.

അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയാറാക്കിയതിലും വി ഡി സതീശന്‍ മറുപടി നല്‍കി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം നടക്കുന്നത്. പട്ടിക തയാറാക്കിയതില്‍ സമയം വൈകിയതെന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഈ ആഴ്ച തന്നെ അന്തിമ രൂപം തയ്യാറാക്കും. ഇരുട്ടിന്റെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആര്‍ക്കും കഴിയും. ഇത് പാര്‍ട്ടിക്ക് അകത്തോ പുറത്തോ ഉള്ളവരായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത; കേരള കർണാടക തീരം ന്യുന മർദ്ദ പാത്തിയിൽ

ഇന്നലെയാണ് മലപ്പുറത്ത് എ പി അനില്‍കുമാര്‍ എംഎല്‍എക്കതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്തെ മതേതരത്വം തകര്‍ക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നെന്നായിരുന്നു പോസ്റ്ററിലെ ആരോപണം.

Story Highlight: vd satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top