Advertisement

ബലാത്സംഗ പരാതി; മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡി അറസ്റ്റില്‍

August 27, 2021
1 minute Read
Benjamin Mendy arrested

ബലാത്സംഗ പരാതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരവും ഫ്രഞ്ച് ടീമംഗവുമായ ബെഞ്ചമിന്‍ മെന്‍ഡി അറസ്റ്റില്‍. പതിനാറ് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് നടപടി. ബെഞ്ചമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനുമിടയില്‍ ലൈംഗികാതിക്രമം നടന്നതായാണ് ആരോപണം. അറസ്റ്റിന് പിന്നാലെ താരത്തെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കുടുതല്‍ പ്രതികരിക്കാനാവില്ലെന്നും മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി.

2017ലാണ് മൊണാക്കോയില്‍ നിന്ന് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. ഏഴ് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം തുടരുന്ന മെന്‍ഡി ടീമിന്റെ മൂന്ന് പ്രിമീയര്‍ ലീഗ് കിരീട നേട്ടങ്ങളുടേയും ഭാഗമായിരുന്നു. 2018ല്‍ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെയും അംഗമാണ് മെന്‍ഡി.

Story Highlight: Benjamin Mendy arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top