അഫ്ഗാന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് സിപിഐഎം

അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് സിപിഐഎം. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായി. ഇന്ത്യയുടെ പുതിയ സഖ്യകക്ഷിയായ അമേരിക്ക അഫ്ഗാന്‍ പിന്മാറ്റത്തെക്കുറിച്ച് എന്തെങ്കിലും വിവരം മുന്‍കൂട്ടി നല്‍കിയിരുന്നോ എന്നും സിപിഐഎം കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ നിന്ന് സേനയെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ത്തന്നെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. അധികാരമേറ്റശേഷം ബൈഡന്‍ സേനാപിന്മാറ്റം വേഗത്തിലാക്കി. സെപ്തംബര്‍ 11 വരെ സമയം നല്‍കിയെങ്കിലും 31ന് പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നാണ് അമേരിക്കന്‍ പ്രഖ്യാപനം. ഇക്കാര്യം നേരത്തേ ഇന്ത്യയെ അറിയിച്ചിരുന്നോ എന്നും അഫ്ഗാനില്‍ നിന്ന് ബാക്കിയുള്ള ഇന്ത്യക്കാരെ കൂടി രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോ എന്നും സിപിഐഎം പ്രസ്താവനയില്‍ ചോദിച്ചു.
രക്ഷാദൗത്യത്തിന് ശേഷിക്കുന്നത് ഇനി ദിവസങ്ങള്‍ മാത്രമാണ് അഞ്ഞൂറോളം പേരെ രക്ഷിച്ചെന്നാണ് കണക്ക്. കാബൂളിലെ ഇന്ത്യന്‍ എംബസിയും ഇതര പ്രദേശങ്ങളിലെ നാല് കോണ്‍സുലേറ്റും പ്രവര്‍ത്തനം നിര്‍ത്തി. വിമാനത്താവളത്തിലെത്തുന്നവരെമാത്രം സഹായിക്കാന്‍ കുറച്ചുപേര്‍ പ്രവര്‍ത്തിക്കുന്നു.
Read Also : കൊവിഡ് : സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ 500ല്‍പരം പദ്ധതി അഫ്ഗാനിലുണ്ട്. ഇവയുടെ ഭാവി എന്താകും? താലിബാനുമായി അമേരിക്ക രഹസ്യധാരണയിലാണ്. റഷ്യയും ഇറാഖും താലിബാനെ അംഗീകരിക്കുന്നു. ഇന്ത്യ പൂര്‍ണമായി ഒറ്റപ്പെട്ടു.സിപിഐഎം വിമര്‍ശിച്ചു.
Story Highlight: cpim kerala-deporting from agfanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here