ഡൽഹിയിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കുന്നു

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്.ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം ഒന്നുമുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം 8 ന് ആരംഭിക്കും.കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ കടകള്‍ക്കും,മാളുകള്‍ക്കും,റസ്റ്റോറന്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ കടകള്‍ക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying