എം വി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന്

അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. നൗഷാദിന്റെ മൃതദേഹം അല്‍പസമയത്തിനകം ആശുപത്രിയില്‍ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും. തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ പൊതുദര്‍ശനമുണ്ടാകും.
ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.
സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഈ മാസം പന്ത്രണ്ടിന് മരിച്ചിരുന്നു.
Story Highlight: mv noushad funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here