‘സ്വാതന്ത്രമായി തീരുമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ല’; പരസ്യ ഭീഷണിയുമായി നവജ്യോത് സിംഗ് സിദ്ദു

പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി മുറുകുന്നു. നേതൃത്വത്തിനെതിരെ പരസ്യ ഭീഷണിയുമായി നവജ്യോത് സിംഗ് സിദ്ദു രംഗത്ത് വന്നു. സ്വാതന്ത്രമായി തീരുമെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ലെന്നു സിദ്ദു പറഞ്ഞു. (navjyot singh siddu punjab)
ക്യാപ്റ്റനെതിരായ പടനീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് പഞ്ചാബ് പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പരസ്യ ഭീഷണിയുമായി രംഗത്ത് വന്നത്. ‘എന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,അങ്ങനെയെങ്കിൽ അടുത്ത രണ്ട് പതിറ്റാണ്ട് കോൺഗ്രസിന് അഭിവൃദ്ധിയുണ്ടാകുമെന്ന ഉറപ്പു നൽകുന്നു, അല്ലാത്ത പക്ഷം ഞാൻ ആരെയും വെറുതെ വിടില്ല’- സിദ്ദു പറഞ്ഞു.
കാശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഉപദേശകൻ മൽവിന്ദർ സിംഗ് മാലി രാജി വച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റ പ്രതികരണം.
Read Also : പഞ്ചാബ് കോണ്ഗ്രസില് പ്രതിസന്ധി; അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം
അതേസമയം വിവാദ പരമാർശത്തിൽ ബിജെപി ദേശീയ വക്താവ് ആർ പി സിംഗ്,മൽവിന്ദർ സിംഗ് മാലിക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി. മാലിയെ പുറത്താക്കണമെന്ന് ഹൈക്കമാൻഡ് സിദ്ദുവിന് നിർദ്ദേശം നൽകിയിരുന്നു.
ക്യാപ്റ്റന് ദേശീയ നേതൃത്വം പിന്തുണ അറിയിച്ച ശേഷവും , സോണിയ ഗാന്ധിയുമായ കൂടിക്കാഴ്ചയ്ക്കായി വിമത നേതാക്കൾ ഡെൽഹിൽ തുടരുകയാണ്.
Story Highlight: navjyot singh siddu punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here