പാക് താരം എന്റെ ജാവലിനില്‍ കൃത്രിമം കാട്ടിയില്ല; വിവാദങ്ങളില്‍ മറുപടി പറഞ്ഞ് നീരജ് ചോപ്ര

വിദ്വേഷ പ്രചാരണങ്ങളിലേക്ക് തന്റെ പേര് വലിച്ചിടരുതെന്ന് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ടോക്യോ ഒഴിമ്പിക്‌സ് ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമം കാണിക്കാനല്ലെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നീരജ് വിവാദങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
നദീം പരിശീലനത്തിനായാണ് തന്റെ ജാവലിന്‍ എടുത്തതെന്നും തെറ്റായ പ്രചാരണങ്ങള്‍ക്കായി തന്റെ പേര് ഉപയോഗിക്കരുതെന്നും നീരജ് വിഡിയോയില്‍ പ്രതികരിച്ചു. നീരജിന്റെ മത്സരത്തിന് മുന്‍പ് അര്‍ഷാദ് ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാന്‍ വേണ്ടിയെന്നായിരുന്നു പ്രചാരണങ്ങള്‍.ഇതിന് പിന്നാലെ പാക് താരത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുകയും ചെയ്തു. താന്‍ ഒരു അഭിമുഖത്തില്‍ നല്‍കിയ പ്രസ്താവനയുടെ പേരില്‍ വിവാദങ്ങളുണ്ടായതില്‍ സങ്കടമുണ്ടെന്നും നീരജ് പറഞ്ഞു.
Read Also : റൊണാൾഡോ യുവന്റസ് വിടുന്നു
മത്സരങ്ങള്‍ക്ക് മുന്‍പ് മത്സരാര്‍ത്ഥികള്‍ അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പ്പിക്കണം. ഇവയില്‍ ഏത് ജാവലിനും ആര്‍ക്കും ഉപയോഗിക്കാം. പാക് താരം തന്റെ ജാവലിന്‍ അങ്ങനെയാണ് എടുത്തത്. മത്സര സമയത്ത് താനത് തിരികെ വാങ്ങുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. നീരജ് വിശദീകരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here