Advertisement

സ്കൂളിലേക്ക് വരാൻ കുട്ടികളെ നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി

August 28, 2021
2 minutes Read
Delhi Government Reopening Schools

സ്കൂളുകൾ തുറന്നെങ്കിലും ക്ലാസിൽ വരാൻ കുട്ടികളെ ആരെയും നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ലാസിലേക്ക് വരാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്തമാക്കി. സെപ്തംബർ ഒന്ന് മുതൽ ഡൽഹിയിൽ 9-12 ക്ലാസുകളാണ് തുറക്കുക. കോച്ചിംഗ് ക്ലാസുകളും അടുത്ത മാസം മുതൽ ആരംഭിക്കും. (Delhi Government Reopening Schools)

സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നാം തീയതി മുതൽ 9-12 ക്ലാസുകൾ മാത്രമേ തുറക്കൂ. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം 8 ന് ആരംഭിക്കും. മറ്റ് ക്ലാസുകൾ എപ്പോൾ തുറക്കണമെന്ന് പിന്നീട് തീരുമാനിക്കും. കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതൽ കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

Read Also : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46759 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു

സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കടകൾക്കും, മാളുകൾക്കും,റസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. നിലവിൽ കടകൾക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 46759 കൊവിഡ് കേസുകളും 509 മരണങ്ങളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ 24 മണിക്കൂറിനിടെ 32801 കേസുകളും 179 മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേർക്ക് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 622989134 ആയി.

രാജ്യത്ത് ആകെ 3,26,49,947 പേർക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ തന്നെ ആകെ 3,18,52,802 പേർ രോഗമുക്തി നേടി കഴിഞ്ഞു. നിലവിൽ കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,59,775 പേരാണ്. കൂടാതെ ഇതുവരെ 4,37,370 പേർ കൊവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്.

Story Highlight: Delhi Government Reopening Schools Update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top