സമ്മര്‍ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്; മൂന്ന് അധ്യക്ഷന്മാരുടെ പേരുകളില്‍ അവസാന നിമിഷം മാറ്റം

ദിവസങ്ങള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. സൂചനകള്‍ക്ക് വിപരീതമായി മൂന്ന് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളില്‍ അവസാന നിമിഷം മാറ്റമുണ്ടായി. ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായ പ്രഖ്യാപനമുണ്ടായത്. ഈ മൂന്ന് ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഗ്രൂപ്പ് സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് വിവരം.
Read Also : ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു
ഇടുക്കി-എ അശോകന്‍, കോട്ടയം, ഫില്‍സണ്‍ മാത്യൂസ്, ആലപ്പുഴ-കെ. പി ശ്രീകുമാര്‍ എന്നിവരെ പരിഗണിച്ചതായായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് അധ്യക്ഷയുടെ അംഗീകാരത്തോടെ പുറത്തുവന്ന പട്ടികയില്‍ പക്ഷേ, ഇടുക്കി- സി.പി മാത്യു, കോട്ടയം- നാട്ടകം സുരേഷ്, ആലപ്പുഴ- ബി. ബാബു പ്രസാദ് എന്നിവരാണ് ഇടംപിടിച്ചത്. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ശക്തമായ സമ്മര്‍ദമാണ് എ, ഐ ഗ്രൂപ്പുകള്‍ ചെലുത്തിയത്. ഇതേ തുടര്‍ന്നാണ് അവസാന നിമിഷം മാറ്റമുണ്ടായതെന്നാണ് വിവരം. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ഏഴ് അധ്യക്ഷന്മാര്‍ വീതമാണുള്ളത്. അതേസമയം, ഡിസിസി അധ്യക്ഷ പട്ടികയില്‍ വനിതാ പ്രാതിനിധ്യമില്ല.
മറ്റ് ഡിസിസി അധ്യക്ഷന്മാര്‍
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ്: പി.കെ. ഫൈസല്‍
Story Highlight: dcc president, high command decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here