KPCC പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്; തിടുക്കപ്പെട്ട് കെ. സുധാകരനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ

കെ.പി.സി.സി പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ഹൈക്കമാൻഡ് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. തിടുക്കപ്പെട്ട് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ഗുണം ചെയ്യില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുനസംഘടനയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ഡി.സി.സികളിൽ കാര്യമായ പുനസംഘടനക്കാണ് നിലവിൽ ആലോചന.ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്ന് നേതാക്കൾ എല്ലാം ഒരു വേദിയിൽ ഒരുമിക്കും. കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന സംവിധാൻ ബച്ചാവോ റാലിയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലുമാണ് നേതാക്കൾ ഒരുമിച്ചെത്തുക.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങ് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷനാവുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തുടങ്ങി എല്ലാ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.
Story Highlights : High command in KPCC reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here