രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46759 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46759 കൊവിഡ് കേസുകളും 509 മരണങ്ങളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 32801 കേസുകളും 179 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 622989134 ആയി.
രാജ്യത്ത് ആകെ 3,26,49,947 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ആകെ 3,18,52,802 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു. നിലവില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത് 3,59,775 പേരാണ്. കൂടാതെ ഇതുവരെ 4,37,370 പേര്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.
Story Highlights: India- covid19-update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here