മുഖ്യമന്ത്രിക്കെതിരായ പ്രസംഗം നിലപാടിൽ മാറ്റമില്ല; കൊടിക്കുന്നിൽ സുരേഷ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപിച്ചച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി എത്തിയിരുന്നു. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമായിരുന്നു. സിപിഐഎമിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്ന് പരിഹാസം. പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മന:സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ്.
എസ്സിഎസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here